വടക്കാഞ്ചേരി: നഗരസഭയുടെ വികസന മന്നേറ്റം ഇടതുമുന്നണി തകർത്തതായി ആരോപിച്ച് ഒരുവർഷം നീളുന്ന പ്രക്ഷോഭത്തിന് കോൺഗ്രസ്. വടക്കാഞ്ചേരി, മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി സി.സി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മായിൽ അദ്ധ്യക്ഷനായി. കെ.അജിത്കുമാർ കുറ്റപത്രം അവതരിപ്പിച്ചു. ജിജോ കുര്യൻ, പി.ജെ.രാജു, പി.എൻ.വൈശാഖ്, സി.എച്ച്.ഹരീഷ്, എസ്.എ.എ.ആസാദ്, കെ.ടി.ജോയ്, സന്ധ്യ കൊടക്കാടത്ത്, ടി.വി.സണ്ണി, നാസർ മങ്കര, ശശി മംഗലം, ബാബുരാജ് കണ്ടേരി, ഇ.പി.ജയപ്രകാശ്, എ.പി.ദേവസി, ബാബു കണ്ണനായ്ക്കൽ, എം.പരമേശ്വരൻ, സി.ആർ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.