 
കൊടുങ്ങല്ലൂർ: മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന താലൂക്ക് തല പരാതി പരിഹാര അദാലത്ത് നാളെ രാവിലെ 9.30 ന്് കൊടുങ്ങല്ലൂർ നഗരസഭ ടൗൺ ഹാളിൽ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷ വഹിക്കും. ബെന്നി ബെഹനാൻ എം.പി , അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ , ഇ.ടി. ടൈസൺ , ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ അദ്ധ്യക്ഷന്മാർ മറ്റു ജനപ്രതിനികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. അദാലത്ത് ദിവസം അപേക്ഷകൾ നേരിട്ട് സ്വീകരിക്കും.