 
പുത്തൻചിറ: പുത്തൻചിറ പഞ്ചായത്തിൽ നൂറ് ഏക്കറോളം പൊന്മണി നെൽവിത്ത് കൃഷി ഇറക്കിയ വില്ല്വാമംഗലം പാടശേഖരത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പൊന്മണി വിത്ത് കൃഷി ചെയ്ത പാറപ്പെട്ട കുറുങ്ങാപ്പാടത്ത് വിളനാശം ഉണ്ടായതോടെയാണ് ഇവിടെ സന്ദർശനം നടത്തിയത്. കൃഷി അസിസ്റ്റന്റ് ടി.വി. ബിജു, എം.എസ്. ചിക്കു എന്നിവരാണ് പാടശേഖരം സന്ദർശിച്ചത്. പാടശേഖര സമിതി സെക്രട്ടറി പി.സി. ബാബു, പ്രസിഡന്റ് സി.എസ്. സുഭാഷ്, പി.ജെ. സ്റ്റാൻലി, വി.ജി. അനിൽകുമാർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.