 
മാള: മാള മെറ്റ്‌സ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻസിലെ രണ്ട് ദിവസത്തെ ക്രിസ്മസ് ആഘോഷം'മെറ്റ് എക്‌സ്മസ് 2.0' സമാപിച്ചു. മെറ്റ്‌സ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ക്രിസ്മസ് കേക്ക് മുറിച്ചുകൊണ്ട് സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു. അക്കാഡമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. പ്രൊഫ. ഡോ. അംബികാദേവി, റെയ്‌മോൻ ഫ്രാൻസിസ്, ഡോ. ഫോൺസി ഫ്രാൻസിസ്, ഡോ. ഷാജി ജോർജ്, റീനോജ് എ. ഖാദർ എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപക അനദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള ക്രിസ്മസ് കരോൾ ഘോഷയാത്ര മാള, സെന്റ് സ്റ്റനിസ്ലാവോസ് ഫെറോന പള്ളി വികാരി ഫാ. ജോർജ് പാറേമേൻ ഫ്‌ളാഗ് ഓഫ് ചെയ്തു.