moothedath
1

അന്തിക്കാട്: ശ്രീനാരായണ ഭക്തോത്തം എം.പി. മൂത്തേടത്ത് സ്മൃതി ആദരവും അനുസ്മരണ യോഗവും മാങ്ങാട്ടുകര മൂത്തേടത്ത് കന്യകാ മഹേശ്വരി കോന്നി സ്മാരക ഹാളിൽ നടന്നു. അനുസ്മരണ യോഗം പയ്യന്നൂർ ആനന്ദ തീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വസുമിത്രൻ ഉദ്ഘാടനം ചെയ്തു. സർവധർമ്മ സമഭാവന കൂട്ടായ്മ ചെയർമാൻ തലശ്ശേരി സുധാകർ ജി അദ്ധ്യക്ഷനായി. ശിവഗിരി മഠം സ്വാമി സുരേശ്വരാനന്ദ അനുഗ്രഹ പ്രഭാഷണവും ഗുരുധർമ്മ പ്രചാരകർക്ക് ആദര സമർപ്പണവും നടത്തി. എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ. സി.പി. പ്രിൻസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ. ഗംഗാധരൻ ബാരക്, ഗുരുധർമ്മ പ്രചാരകൻ പി.എസ്. ശിവപാൽ, കൂട്ടായ്മ ട്രഷറർ വി. ചന്ദ്രൻ മണലി, ഷൊർണൂർ കാർത്തികേയൻ, കൂട്ടായ്മ ജന.സെക്രട്ടറി സന്തോഷ് മലമ്പുഴ, അനുസ്മരണ സമിതി കൺവീനർ കെ.സി. ഗിരിജ സംസാരിച്ചു.