ഇരിങ്ങാലക്കുട : നിരത്തുകളിൽ വാഹനാപകടങ്ങൾ പതിവായതോടെ വാഹന പരിശോധന ശക്തമാക്കി പൊലീസും മോട്ടോർ വാഹന വകുപ്പും. സംസ്ഥാന ഗതാഗത മന്ത്രി, ട്രാൻസ്പോർട്ട് കമ്മിഷണർ, പൊലീസ് ഡി.ജി.പി എന്നിവരുടെ നിർദ്ദേശാനുസരണമാണ് പൊലീസും മോട്ടോർവാഹന വകുപ്പും സംയുക്തമായുള്ള വാഹന പരിശോധന വ്യാപകമാക്കിയത്. നിരത്തുകളിൽ തുടർക്കഥയാകുന്ന അപകടങ്ങൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന പ്രത്യേക പരിശോധന. നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനാണ് ജില്ലാ പൊലീസ് മേധാവിയുടെയും ആർ.ടി.ഒയുടെയും നിർദ്ദേശം. ജില്ലയിലെ മൂന്ന് ഡിവൈ.എസ്.പിമാർക്ക് കീഴിലുള്ള പൊലീസ് സേനയും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി ആർ.ടി.ഒ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമാണ് നിരത്തുകളിൽ പരിശോധനയ്ക്കായി ഇറങ്ങിയിട്ടുള്ളത്.
പരിശോധന 24 മണിക്കൂറും