medi-clg

തൃശൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡെന്റൽ സർജറി (മാക്‌സിലോ ഫേഷ്യൽ സർജറി) യൂണിറ്റിന്റെ അത്യാഹിത വിഭാഗം നിലവിൽ വന്നു. മുഖം, വായ, പല്ല് എന്നീ അവയവങ്ങളിൽ ഉണ്ടാകുന്ന ഗുരുതര പരുക്കിനാണ് അടിയന്തര ചികിത്സ ലഭിക്കുക. 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കും. സാധാരണ ദന്ത രോഗങ്ങൾക്ക് ഡെന്റൽ കോളജിലെ നിലവിലെ സൗകര്യങ്ങൾ തന്നെ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. എൻ.അശോകൻ ഉദ്ഘാടനം ചെയ്തു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എം.ഷമീന, ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. എം.രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി.സന്തോഷ്, എ.ആർ.എം.ഒ ഡോ. ടി.ജി.ഷിബി, ഡോ. കെ.ജയകുമാർ എന്നിവർ പ്രസംഗിച്ചു.