dron

തൃശൂർ: ബോൺ നതാലെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 27ന് രാവിലെ 8 മുതൽ 28 രാവിലെ 8 വരെ കോർപ്പറേഷൻ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിൽ ഡ്രോൺ/ ഡ്രോൺ ക്യാമറകളുടെ ഉപയോഗം നിരോധിച്ചു. ഡ്രോൺ/ഡ്രോൺ ക്യാമറകളുടെ ഉപയോഗം പൊതുജന സുരക്ഷയെ ബാധിക്കുമെന്ന് ബോധ്യമായിട്ടുള്ളതിനാലാണ് ജില്ലാ പൊലീസ് മേധാവി ഇളങ്കോ നിരോധനം ഏർപ്പെടുത്തിയത്. ഒരു പ്രത്യേക മേഖലയിലെ ഡ്രോൺ നിയന്ത്രിക്കുന്നതിനായി ആ മേഖലയെ ടെമ്പററി റെഡ് സോൺ ആയി പ്രഖ്യാപിക്കുകയാണ് ഈ നിയമപ്രകാരം ചെയ്യുന്നത്. ഇതിനെതിരെ പ്രവർത്തിക്കുന്നവരെ നിയമ നടപടികൾക്ക് വിധേയമാക്കുന്നതാണെന്നും കമ്മിഷണർ വ്യക്തമാക്കി.