
കൊടുങ്ങല്ലൂർ: എം.ഇ.എസ് കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി നിർമ്മിച്ച മൂന്നാമത്തെ ഭവനത്തിന്റെ കൈമാറ്റം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.കുഞ്ഞുമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. റഹിം ഫസൽ ഗഫൂർ താക്കോൽ കൈമാറി. കൊടുങ്ങല്ലൂർ താലൂക്ക് പ്രസിഡന്റ് എ.എ.മുഹമ്മദ് ഇക്ബാൽ അധ്യക്ഷനായി. പേബസാർ മഹല്ല് ഖത്തീബ് റിയാസ് അൽ ഹസനി, എം.ഇ.എസ് ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദ് ഷമീർ, അഡ്വ. നവാസ് കാട്ടകത്ത്, ടി.എം.നാസർ, പി.ബി.മൊയ്തു, പി.കെ.മുഹമ്മദ്, അംബിക ശിവപ്രിയൻ, പി.പി.ജോൺ, നാസർ കാട്ടകത്ത് തുടങ്ങിയവർ സംസാരിച്ചു. പി.എസ്. മുജീബ് റഹ്മാൻ സ്വാഗതവും അഡ്വ. അബ്ദുൾ ഖാദർ കണ്ണെഴുത്ത് നന്ദിയും പറഞ്ഞു.