യാഥാർതഥ്യമായത് 66.94 കോടിയുടെ പദ്ധതികൾ

വടക്കാഞ്ചേരി: നഗരസഭയിൽ 66.94 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കിയതായി ചെയർമാൻ പി.എൻ.സുരേന്ദ്രൻ അറിയിച്ചു. പ്രവർത്തന മികവിന് തുടർച്ചയായി രണ്ട് വർഷം സ്വരാജ് ടോഫിയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കുമ്പളങ്ങാട് മാലിന്യ സംസ്‌കരണ പ്ലാന്റിൽ ദിനംപ്രതി 5 ടണ്ണോളം ഖരമാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള പദ്ധതി നടപ്പിലാക്കി. ഡീ വാട്ടേർഡ് കമ്പോസ്റ്റിംഗ് പ്ലാന്റ്, ബയോ മൈനിംഗ് പ്രവർത്തനം ആരംഭിച്ചു. 30 വർഷമായി അടിഞ്ഞു കിടന്ന 1.35 ഏക്കർ മാലിന്യഭൂമിയെ ബയോ മൈനിങ്ങിലൂടെ വീണ്ടെടുക്കാനായി. ലൈഫ് ഭവന പദ്ധതി പ്രകാരം 2100 ഗുണഭോക്താക്കൾ എഗ്രിമെന്റ് വച്ച് 1606 വീടുകളുടെ പണി പൂർത്തീകരിച്ചു.
നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും സ്ട്രീറ്റ് ലൈറ്റ് മെയിന്റനൻസ് നടത്തുന്നതിനും പുതിയ സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കുന്നതിന് നടപടിയായി. മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി മികവിന് സംസ്ഥാനത്ത് 2021-22, 2022-23 വർഷങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു. സ്വച്ഛ് സർവേഷൻ 2022 റാങ്കിംഗ് പോഗ്രാമിന്റെ ഭാഗമായി കേരളത്തിൽ ഒന്നാം സ്ഥാനവും ദക്ഷിണേന്ത്യയിൽ 73ആം സ്ഥാനവും കരസ്ഥമാക്കി. നഗരസഭയിൽ 2019 ൽ പ്രവർത്തനം ആരംഭിച്ച ഹരിത കർമ്മ സേനയുടെ മികച്ച പ്രവർത്തനം മൂലം നഗരസഭയിൽ മാലിന്യ കൂമ്പാരമില്ലാതായി.


വികസനത്തിന് തടയിടാനാണ് യു.ഡി.എഫിലെ ഒരു വിഭാഗം കൗൺസിലർമാരുടെ ശ്രമം
പി.എൻ.സുരേ ന്ദ്രൻ
ചെയർമാൻ


പ്രവർത്തന മികവിൽ
11 എസ്.സി കുടുംബങ്ങൾക്ക് ഫ്‌ളാറ്റ്
132 കുടിവെള്ള പദ്ധതി
100 കുടിവെള്ള പദ്ധതിക്ക് ടെൻഡർ
600 ഓളം ഹെക്ടർ ഭൂമിയിൽ നെൽക്കൃഷി
98 ശതമാനം റോഡുകൾ ആധുനിക നിലവാരത്തിൽ
56 അങ്കണവാടികൾക്ക് സ്വന്തം കെട്ടിടം