പാർളിക്കാട്: നൈമിഷാരണ്യത്തിൽ നടക്കുന്ന പരമ തത്ത്വസമീഷ സത്രത്തിന്റെ ഭാഗമായി നാളെ അവതാര ഘോഷയാത്ര നടക്കും. തത്ത്വപ്രവചനത്തിനു ശേഷമാണ് ഘോഷയാത്ര. നാലാം ദിനമായ ഇന്ന് രാവിലെ 9-10.15 വിഞ്ജാന തേജസിൽ തെളിഞ്ഞ വിദ്യാധരപദം ( വിമൽ വിജയ് ) , 10.30-11.45 അസുരബാലന്റെ ഉറച്ച ഭക്തി രക്ഷാകവചമായപ്പോൾ (കൂനമ്പിള്ളി ശ്രീരാം നമ്പൂതിരി), 12.00 12.30 പ്രത്യേക അറിയിപ്പുകൾ (സ്വാമി ഭൂമാനന്ദതീർത്ഥ ) , 2.00-3.15 സമൂഹസുസ്ഥിതി ഉറപ്പാക്കാൻ നാരദന്റെ ധർമോപദേശം (സ്വാമി ശിവ സ്വരൂപാനന്ദ ), 3.30- 4.45 പാലാഴിയിൽ നിന്നുയർന്ന ഭഗവത്കൃപാമൃതം (അരുണാ സുബ്രഹ്മണ്യൻ), 5.15 - 6.30 ഭക്തിയും ജ്ഞാനവും കൈകോർത്ത് ( സരിത അയ്യർ ) , 6.30- 8.30 ഭജനസഭ, നാമസങ്കീർത്തന പരിക്രമം, കലാ സഭ നടക്കും.