കൊടുങ്ങല്ലൂർ : പുല്ലൂറ്റ് ചാപ്പാറ ശ്രീനാരായണ സമാജം വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് അഡ്വ. എം.ബി. അജയകുമാർ അദ്ധ്യക്ഷനായി. ഉരുണ്ട സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ അശാസ്ത്രീയതയ്‌ക്കെതിരെ പ്രതികരിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ച പൊതുപ്രവർത്തകനും സമാജം വൈസ് പ്രസിഡന്റുമായ സി.എസ്. തിലകനെ പ്രസിഡന്റ് ഷാൾ അണിയിച്ച് അനുമോദിച്ചു. പി.കെ. വിശ്വനാഥൻ, ടി.ആർ. ഡാർജിൻ, സി.ആർ. പ്രസാദ്, ടി.ആർ. ലൈജു, ഷാജി നാലുമാക്കൽ, പി.എൻ. വിനയചന്ദ്രൻ, പി.പി. കനകൻ ,ഷണ്മുഖൻ, എം.ബി. മുരളി, അനൂപ് എന്നിവർ സംസാരിച്ചു.