
തൃശൂർ: പെൻഷൻ പരിഷ്‌കരണം വൈകുന്ന സാഹചര്യത്തിൽ അടിസ്ഥാന പെൻഷന്റെ 20 ശതമാനം തുക ഇടക്കാല ആശ്വാസമായി നൽകണമെന്ന് പെൻഷനേഴ്‌സ് സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംഘടന ചർച്ച സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം എം.ജി.പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. ഡോ. ഷിബു പണ്ടാല അദ്ധ്യക്ഷത വഹിച്ചു. പെൻഷനേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റായി എം.എസ്.ഗോവിന്ദൻ കുട്ടിയെയും സെക്രട്ടറിയായി പി.എസ്.സജീവനെയും തിരഞ്ഞെടുത്തു. എൻ.ദേവദാസ് വർമ്മ, എ.നാരായണൻ, കെ.കെ.സതീശൻ, കെ.കെ.നാരായണൻ, വി.എസ്.കാർത്തികേയൻ, ജെ.രമാദേവി, എൻ.എ.അനിൽ കുമാർ (വൈസ് പ്രസിഡന്റുമാർ), എ.ശിവരാമൻ, പി.ആർ.ശിവദാസ്, കെ.ബി.ഉണ്ണികൃഷ്ണൻ, എം.എസ്.മോഹനപ്രസാദ്, പ്രീതി സൂര്യ കുമാർ, സി.എ.ഹരീശ്ചന്ദ്രൻ, ഗീത അരുൺ (ജോയിന്റ് സെക്രട്ടറിമാർ), കെ.കൃഷ്ണകുമാർ (ട്രഷറർ) എന്നിവരയും തിരഞ്ഞെടുത്തു.