കയ്പമംഗലം: ദേശീയപാത 66 മതിലകം ബൈപാസിലെ പൂവ്വത്തുംകടവ് പാലത്തിലൂടെ ഇന്ന് മുതൽ ഭാരവാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. എസ്.എൻ പുരം സെന്ററിന് കിഴക്ക് ഭാഗത്ത് പൂവ്വത്തുംകടവ് പാലത്തിനടുത്തുള്ള അടിപ്പാത നിർമ്മാണത്തിനായി പൈലിംഗ് ജോലികൾ ആരംഭിക്കുന്നതിനാലാണ് നിരോധനം. പൂവ്വത്തുംകടവ് പാലം വഴി ഇന്നുമുതൽ ബസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ അനുവദിക്കില്ല. എസ്.എൻ. പുരത്ത് നിന്നും കിഴക്കോട്ട് പോകുന്ന വാഹനങ്ങൾ മതിലകം പാലവും തിരിച്ചുള്ള വാഹനങ്ങൾ കെട്ടുചിറ റോഡ് വഴിയും പോകേണ്ടതാണെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.