
കൊടുങ്ങല്ലൂർ : ശ്രീവിദ്യാപ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ ശൃംഗപുരത്ത് ആരംഭിച്ച ശ്രീവിദ്യ മഹായാഗശാലയിൽ ഇന്നലെ രാവിലെ മോചന ഗണപതി ഹോമം, ബാല ആവരണ പൂജ എന്നിവ നടന്നു. ബ്രഹ്മശ്രീ രമേഷ് കുറ്റിക്കാട്ട് ചെന്നൈ, ശ്രീവിദ്യാ അനുഷ്ഠാനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഉച്ചകഴിഞ്ഞ് ശ്രീവിദ്യ ഉപാസന എന്ന വിഷയത്തിൽ രാജകുമാർ ഗുരുജി പോണ്ടിച്ചേരി തുടങ്ങിയവർ പ്രഭാഷണം നടത്തി. വൈകിട്ട് അഞ്ച് മുതൽ യാഗശാലയിൽ സമസ്ത ദേവതാപൂജ, മഹാമൃത്യുഞ്ജയ ഹോമം, ചണ്ഡികാ പാരായണം എന്നിവ നടക്കും. ശ്രീനാരായണ ഗുരുദേവന്റെ കാളിനാടകം നൃത്തരൂപത്തിൽ ഡോക്ടർ ധനുഷ സന്യാൽ അവതരിപ്പിച്ചു. അഡ്വ.എം.ത്രിവിക്രമൻ അടികൾ നേതൃത്വം നൽകി.