xmas
1

കൊടുങ്ങല്ലൂർ : ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ അവസാന നാളുകളിലേക്ക് കടന്നതോടെ തിരക്കിലമർന്ന് വിപണി. നക്ഷത്രങ്ങൾ, കേക്കുകൾ, പുൽക്കൂടുകൾ, സാന്താ വേഷങ്ങൾ, മുഖംമൂടികൾ എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. വെൽവറ്റ് തുണിത്തരങ്ങളിലെ നക്ഷത്രങ്ങൾ, എൽ.ഇ.ഡി ബൾബുൾ സജ്ജീകരിച്ച റെഡിമെയ്ഡ് പുൽക്കൂടുകൾ എന്നിവ വിപണിയിൽ സജീവമാണ്. സ്‌കൂളുകൾക്ക് അവധിയായതോടെ കുടുംബമായാണ് ആവശ്യക്കാരെത്തുന്നത്. പല നിറത്തിലും രൂപത്തിലും പുതുമായാർന്ന വർണ നക്ഷത്രങ്ങൾ വിപണിയിലുണ്ട്. സാന്റയുടെ മുഖംമൂടികളും വേഷവുമായി തെരുവോരങ്ങളിലും കച്ചവടം സജീവമാണ്.
ആകർഷകമായ എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് വിപണിയിൽ വൻ ഡിമന്റാണ്. 200 രൂപ മുതൽ 500 രൂപ വരെയുള്ളവയ്ക്കാണ് ആവശ്യക്കാരെറെ. കടലാസ് നക്ഷത്രങ്ങൾക്ക് പത്ത് മുതൽ 280 രൂപ വരെയാണ് വില. ചൈനീസ് നിർമ്മിത നക്ഷത്രങ്ങളും വിപണിയിലുണ്ട്. വെളിച്ചം കൂടുതലുള്ള നക്ഷത്രങ്ങൾക്കും ആവശ്യക്കാരുണ്ട്. ഒരടി മുതൽ പത്ത് അടി വരെ നീളമുള്ള ക്രിസ്മസ് ട്രീ വിപണിയിൽ ലഭ്യമാണ്. ഇവ അലങ്കരിക്കാൻ ആവശ്യമായ ബലൂൺ, റിബ്ബൺ, മാല മുതലായവയുമുണ്ട്. കഴിഞ്ഞ വർഷത്തേക്കാളും അലങ്കാര വസ്തുക്കൾക്ക് വില കൂടുതലാണ്. ആഘോഷത്തിന് മധുരം കൂട്ടാൻ കേക്കുകളും ബേക്കറികളിൽ സജ്ജമാക്കായിട്ടുണ്ട്. രുചിയിലും നിറത്തിലും വലിപ്പത്തിലും ആകൃതിയിലും വൈവിദ്ധ്യവുമായി ബേക്കറികളിൽ കേക്കുകൾ സജീവമാണ്. കേക്കുകൾ പലതരം ഉണ്ടെങ്കിലും പ്ലം കേക്കുകളാണ് ക്രിസ്മസ് സ്‌പെഷ്യൽ. കാരമൽ, ചോക്ലേറ്റ്, ബ്ലാക്ക് വൈറ്റ് ഫോറസ്റ്റ് കേക്കുകൾക്കും ആവശ്യക്കാരേറെയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 10 മുതൽ 20 രൂപ വരെ വില വർദ്ധിച്ചിട്ടുണ്ട്.

വില ഇപ്രകാരം: