aidrm

തൃശൂർ: ദളിത് അവകാശങ്ങളുടെ മുന്നേറ്റം സാദ്ധ്യമാക്കാനായി രൂപംകൊണ്ട അഖിലേന്ത്യാ ദളിതവകാശ സമിതി (എ.ഐ.ഡി.ആർ.എം) സംസ്ഥാന സമ്മേളനം സമാപിച്ചു. ജാതി രഹിത സമൂഹത്തിനും സാമൂഹ്യനീതിക്കുമായി സംവരണം സംരക്ഷിക്കണമെന്നും സ്വകാര്യവത്കരണത്തിനെതിരെ പോരാട്ടത്തിനൊരുങ്ങണമെന്നും ആഹ്വാനം ചെയ്തു. രാജ്യത്താകെ വളർന്നുവരുന്ന ജാതി വേർതിരിവും വിവേചനവും അതിക്രമവും മനുസ്മൃതി ആശയങ്ങൾക്കനുസരിച്ച് രാജ്യത്തെ രൂപപ്പെടുത്താനുള്ള ഹിന്ദുത്വവാദികളുടെ പരിശ്രമവും പ്രതിരോധിക്കാനുള്ള സമരമുന്നണിയായി അഖിലേന്ത്യാ ദളിതവകാശ സമിതി നിലകൊള്ളുമെന്ന് സമ്മേളനം വ്യക്തമാക്കി. എ.ഐ.ഡി.ആർ.എം അഖിലേന്ത്യാ സെക്രട്ടറി ഡോ.മഹേഷ്‌കുമാർ, നേതാക്കളായ വി.ചാമുണ്ണി, പി.വസന്തം, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി.ടി.ജിസ്‌മോൻ, പി.കബീർ തുടങ്ങിയവർ സംസാരിച്ചു.