kunnappilly

ചാലക്കുടി : കുന്നപ്പിള്ളി ദേവരാജഗിരി ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 2024 ഡിസംബർ 19 മുതൽ 26 വരെ നടക്കും. തന്ത്രി ഡോ.ടി.എസ്.വിജയൻ കാരുമാത്ര ആറാട്ടുമഹോത്സവത്തിന് കൊടിയേറ്റ് നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി സുധാകരൻ നടുവിലപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം രക്ഷാധികാരി സജീവൻ പാറൂക്കാരൻ, പ്രസിഡന്റ് ബെന്നി പെരിങ്ങാടൻ, സെക്രട്ടറി അനുരാജ് കണ്ണത്ത്, ട്രഷറർ ശശിധരൻ നെല്ലിപ്പറമ്പിൽ, വൈസ് പ്രസിഡന്റ് ബിജു എളവൻപറമ്പിൽ, ബൈജു പുന്നേലി, ജോയിന്റ് സെക്രട്ടറി രാജേഷ് പെരിങ്ങാടൻ, ശിവരാജൻ മംഗലത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഡിസംബർ 23നാണ് കാവടി മഹോത്സവം. 25ന് പള്ളിവേട്ടയും 26ന് ആറാട്ടും നടക്കും.