paulson-master-president

തൃശൂർ: കേരളത്തിലെ ജനങ്ങൾക്ക് 100 യൂണിറ്റ് വൈദ്യുതിയും 15,000 ലിറ്റർ കുടിവെള്ളവും സൗജന്യമായി നൽകണമെന്ന് തൃശൂർ ജില്ലാ പൗരസമിതി ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന 70 വയസ് കഴിഞ്ഞവർക്കുള്ള ചികിത്സാ പദ്ധതി നടപ്പാക്കുക, ആർ.സി ഓണർ തന്നെ സ്വന്തം കാർ ഓടിക്കണമെന്ന് പറയുന്ന രീതി അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങൾ അധികാരികളെ അറിയിക്കാൻ യോഗം തീരുമാനിച്ചു. കുട്ടികളെയും യുവതി യുവാക്കളെയും അടിമകളാക്കി മാറ്റുന്ന മദ്യത്തിനും മയക്കുമരുന്നിനെതിരേയും പൊരുതി ഉത്തമ പൗരൻമാരെ വാർത്തെടുക്കുന്നതിനുള്ള ശ്രമം തുടരാൻ യോഗത്തിൽ ധാരണയായി. ചെമ്പൂക്കാവ് ജോയിന്റ് കൗൺസിൽ ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് മുൻ എം.എൽ.എ പോൾസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസഫ് പുന്നമൂട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി പോൾസൻ മാസ്റ്റർ (പ്രസിഡന്റ്), ബേബി ഇരുമ്പൻ, എം.ഡി. ഗ്രെയ്‌സ്‌ (വൈസ് പ്രസിഡന്റുമാർ), ജോസഫ് പുന്നമൂട്ടിൽ (ജനറൽ സെക്രട്ടറി), അഡ്വ. വി.എൻ.നാരായണൻ, വിശാലാക്ഷി (ജോയിന്റ് സെക്രട്ടറിമാർ), എം.കെ.ജനാർദ്ദനൻ (ട്രഷറർ) എന്നിവർ ഉൾപ്പെട്ട 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.