തൃശൂർ: ബോൺ നത്താലെയുടെ ഭാഗമായി ജി.ഐ.എസും ഇസാഫും ചേർന്ന് ശക്തൻതമ്പുരാൻ ഗ്രൗണ്ടിൽ നടത്തുന്ന ഹാർഫെസ്റ്റിന് 26ന് തുടക്കം. വൈകിട്ട് 6.30ന് മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്യും. ഭക്ഷണ സ്റ്റോളുകൾ, വിനോദ പരിപാടികൾ,ശിൽപ്പശാലകൾ, സംഗീതപരിപാടികൾ, തെരുവ് ജാലവിദ്യ,നബാർഡിന്റെ എഫ്.പി.ഒ മേള എന്നിവ നടക്കും.100 രൂപയാണ് പ്രവേശന ഫീസ്. 31ന് സമാപിക്കും.26ന് തേക്കിൻക്കാട് ബാൻഡും 28ന് വിധുപ്രതാപിന്റെയും ആര്യ ദയാലിന്റെയും സംഗീതപരിപാടി, 29ന് വേടൻ, മലയാളി മങ്കീസ് എന്നിവരുടെ സംഗീത സദസ്സ്, 31ന് തൈക്കുടം ബ്രിഡ്ജിന്റെയും മെറ്റാഡോറിയയുടെയും സംഗീത പരിപാടിയും അരങ്ങേറും.ഓൺലൈനായാണ് ടിക്കറ്റ് വിൽപ്പന. അലോക് തോമസ് പോൾ, ഫാ. സിംസൺ ചിറമേൽ, സി.കെ ശ്രീകാന്ത്, ജോജു മഞ്ഞില, മിഥുൻ മോഹൻ എന്നിവർ അറിയിച്ചു.