 
തൃശൂർ: വൈദിക വിദ്യാപീഠത്തിന്റേയും തെക്കെ സ്വാമിയാർ മഠത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ വൈദിക ശൗത, താന്ത്രിക വിധികളുടെ സമന്വയമായ 'സുമംഗലേഷ്ടി യജ്ഞം ജനുവരി 10, 11, 12 തിയതികളിൽ തെക്കേ മഠത്തിൽ നടക്കും. ദിവസവും രാവിലെ 6 മണിക്ക് ആരംഭിക്കുന്ന മഹഗണപതി ഹോമത്തിനു ശേഷം, പവിത്ര സ്ഥാലി പാക ഹോമം, മൃഗാര സ്ഥാലി പാക ഹോമം, കൂശ്മാണ്ഡി ഹോമം, വിവാഹസൂക്ത ലാജഹോമം, പുത്ര കാമ ഗണ ഹോമം എന്നിവയും മഹാസർ വൈശ്യര്യപൂജ, ഉമാമഹേശ്വരപൂജ, നവഗ്രഹപൂജ എന്നിവയും നടത്തും. 9446313907, 9447805600, 8590890228, 9562634427 എന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യാമെന്ന് ഏർക്കര നാരായണൻ നമ്പൂതിരി, പെരുമ്പടപ്പ് രാമൻ നമ്പൂതിരി, പെരുമ്പടപ്പ് ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.