തൃശൂർ: ആദ്യകാല ഹാർമോണിസ്റ്റും സംഗീത സംവിധായകനുമായിരുന്ന അന്നമനട പരമൻ സ്മരണാർത്ഥം ഏർപ്പെടുത്തിയ സർഗ പ്രഭ പുരസ്‌ക്കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക്. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌ക്കാരം. ജയരാജ് വാര്യർ ചെയർമാനും ഗായകൻ മധു ബാലകൃഷ്ണൻ ,സംഗീതജ്ഞൻ അന്നമനട ബാബുരാജ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാര നിർണയം. ജനുവരി 26 ന് കല്ലൂർ ചെമ്പിക്കാട് എൻ. എസ്. എസ് ഹാളിൽ വൈകിട്ട് ആറിന് പുരസ്‌ക്കാരം സമർപ്പിക്കും. സമ്മേളനാനന്തരം ശ്രീലക്ഷ്മി ഗോവർദ്ധന്റെ കുച്ചിപ്പുഡി കച്ചേരി ഉണ്ടായിരിക്കും. 11 ന് 16 മുതൽ 24 വയസ് വരെ ഉള്ളവർക്ക് ചലച്ചിത്ര ഗാനാലാപന മത്സരം നടത്തും. രാവിലെ 9 മുതൽ അന്നമനട ഗവ. യൂ. പി.സ്‌കൂളിൽ ആണ് മത്സരം. തിരഞ്ഞെടുക്കപെടുന്ന 10 പേരുടെ ഫൈനൽ മത്സരം 26 ന് നടക്കും. എറണാകുളം, തൃശൂർ ജില്ലയിലെ 10 മുതൽ 15 വയസ് വരെ ഉള്ളവർക്ക് ജൂനിയർ വിഭാഗത്തിലും മത്സരമുണ്ട്. പത്രസമ്മേളനത്തില് ജൂറി ചെയർമാൻ ജയരാജ് വാര്യർ, അന്നമനട ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പി. വി. വിനോദ്, കലാഭവൻ ഡെൻസൺ, കെ. എൻ. വേണു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു