തൃശൂർ : ഗാന്ധിദർശൻ സമിതി പുരസ്‌കാരം മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണന്. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നവർക്കായി കെ.പി.സി.സി ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റി നൽകുന്ന പത്താമത് പുരസ്‌കാരമാണിത്. ചർക്കയും മംഗള പത്രവുമാണ് പുരസ്‌കാരം. മുൻ എം.എൽ. എ കെ.എ.ചന്ദ്രൻ ചെയർമാനായ അവാർഡ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി 30 നു വൈകുന്നേരം 4 മണിക്ക് വിവേകോദയം സ്‌കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുരസ്‌കാരം കൈമാറുമെന്ന് മുൻ മന്ത്രി വി.സി.കബീർ അറിയിച്ചു. പി.ഹരിഗോവിന്ദൻ, ബൈജു വടക്കുംപുറം, എ. സി. റെജി മാസ്റ്റർ,ബദ്ദറുദ്ധീൻ ഗുരുവായൂർ എന്നിവരും വർത്താസമ്മേളനത്തിൽ പങ്കെടുത്തു.