 
തൃശൂർ : ഗവ. എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റ് പൂർവ വിദ്യാർഥികളുടെ ആഗോള സംഗമം 28 ന് തൃശൂർ മില്ലിനിയം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് കോളേജ് പ്രിൻസിപ്പൽ ഡോ. കെ മീനാക്ഷി ഉദ്ഘാടനം ചെയ്യും. 1957 മുതൽ 2024 വരെ ബി ടെക്ക്, എം ടെക്ക്, പി.എച്ച്.ഡി പഠിച്ചവർ പങ്കെടുക്കും. മുതിർന്ന അദ്ധ്യാപകരെയും പൂർവ വിദ്യാർഥികളെയും ആദരിക്കും. വിവിധ പരിപാടികളോടെ സമാപിക്കും. ഡോ. രാജേഷ് വഞ്ചീപുര, ഡോ. എ എസ് സുനിൽ , പ്രൊഫ. ടി കൃഷ്ണകുമാർ, എം.ഡി.ബിന്ദു, ഡോ. എ.കെ.മുബാറക്ക് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.