photo
1

തൃശൂർ: അടുത്തുവരുന്ന ത്രിതല തദ്ദേശ തിരഞ്ഞെടുപ്പിൽ ഒല്ലൂർ മണ്ഡലത്തിലെ എല്ലാ വാർഡുകളിലും പഞ്ചായത്തുകളിലും മത്സരിക്കാൻ ആം ആദ്മി പാർട്ടി. ഒല്ലൂർ നിയോജക മണ്ഡലം കൺവെൻഷനിലാണ് തീരുമാനം. ജില്ലാ പ്രസിഡന്റ് റാഫേൽ ടോണി ഉദ്ഘാടനം ചെയ്തു. ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോൺസൺ ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോളി ജോൺ, ജില്ലാ ട്രഷറർ ഇട്ടൂപ്, ജില്ലാ ജോയിന്റ് സെക്രട്ടറി ബിന്നി പൊന്തേക്കൻ, ജില്ലാ വനിത വിംഗ് പ്രസിഡന്റ് ഷീബ ഗോപൻ, ആൻസൺ ജോൺ, ജോയ് ആന്റണി, ജെമിൻ അക്കര എന്നിവർ പങ്കെടുത്തു.