x-mas
ക്രിസ്മസ് ആഘോഷം ഫാ.ഡേവിസ് പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

പറവട്ടാനി: ലൂർദ്ദ് ഫൊറോന കുടുംബ കൂട്ടായ്മ കരോൾ സംഗീത സായാഹ്നവും ക്രിസ്മസ് ആഘോഷവും ഫൊറോന വികാരി ഫാ.ഡേവീസ് പുലിക്കോട്ടിൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പറവട്ടാനി പള്ളി വികാരി ഫാ. റോയ് മൂക്കൻ അദ്ധ്യക്ഷനായി. ഫൊറോന കൺവീനർ എ.ഡി. ഷാജുമാസ്റ്റർ, ജെയ്‌സൺ മാണി, പ്രഭുദാസ്, വിൻസന്റ് നെല്ലിശ്ശേരി എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ ലൂർദ്ദ് കത്തീഡ്രൽ ഒന്നാം സ്ഥാനവും ഒല്ലൂക്കര സെന്റ് ജോസഫ് പള്ളി രണ്ടാം സ്ഥാനവും പറവട്ടാനി വിമലനാഥ പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചേറൂർ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി പ്രോത്സാഹന സമ്മാനം നേടി.