തൃപ്രയാർ: കഴിമ്പ്രം മണപ്പുറം ബീച്ച് ഫെസ്റ്റിവലിന് ഇന്ന് കൊടിയേറും. വൈകിട്ട് നാലിന് വിളംബര ഘോഷയാത്ര. കൊടിയേറ്റം ആവണങ്ങാട്ടിൽ കളരി അഡ്വ. എ.യു.രഘുരാമ പണിക്കർ നിർവഹിക്കും. തുടർന്ന് ബാൻഡ്‌മേളം. അമ്പതിൽപ്പരം കലാകാരൻമാർ അണിനിരക്കും. നാളെ വൈകിട്ട് 6ന് ജൂഡോ, റസലിംഗ്. 7ന് ബീച്ച് ഫെസ്റ്റ് സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 7.30ന് പിന്നണിഗായകൻ അതുൽ നറുകരയുടെ മ്യൂസിക്കൽ ബാൻഡ്. 26ന് രാവിലെ അലോപ്പതി മെഡിക്കൽ ക്യാമ്പ്. വൈകിട്ട് കൈക്കൊട്ടിക്കളി, കണ്ണൂർ സ്‌കോർഫിയോയുടെ ഡി ഫോർ ഡാൻസ്. 27ന് രാവിലെ ആയുർവേദ മെഡിക്കൽ ക്യാമ്പ്. വലവീശൽ മത്സരം. വൈകീട്ട് 6.30ന് എകാങ്ക നാടകം. വിദ്യാധരൻ മാസ്റ്ററുടെ നേത്യത്വത്തിൽ സംഗീതസായാഹ്നം.
28ന് രാവിലെ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയാനിർണ്ണയം. വൈകീട്ട് ബോക്‌സിംഗ് പ്രദർശന മത്സരം, നാട്ടരങ്ങ്, ഉല മ്യൂസിക്കൽ ബാൻഡ്. 29ന് ഉച്ചതിരിഞ്ഞ് 2ന് മെഹന്തി മത്സരം, 4ന് കവിയരങ്ങ്. വൈകീട്ട് 7ന് സാംസ്‌ക്കാരിക സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കും. 30ന് ഉച്ചതിരിഞ്ഞ് 2ന് പായസ, പാചകമത്സരം. രാത്രി 7ന് കൊച്ചിൻ പാണ്ഡവാസിന്റെ നേത്യത്വത്തിൽ നാടൻ കലാരൂപങ്ങളുടെ ദ്യശ്യാവിഷ്‌ക്കാരണം നടക്കും. 31ന് രാവിലെ നാടൻ കലാമത്സരം, രാത്രി 7ന് സംഗീതവിസ്മയം, കൊച്ചിൻ ഫ്രീക്കിന്റെ ഡി.ജെ നൈറ്റ്. രാത്രി 12ന് ക്രിസ്മസ് പാപ്പ ഫയർഷോ. തുടർന്ന് വർണമഴ. ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾക്ക് പ്രത്യേകം പാർക്കിംഗ് സൗകര്യം എർപ്പെടുത്തിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ ശ്രേയസ് രാമചന്ദ്രൻ, കോ-ഒാർഡിനേറ്റർ പി.എസ്.ഷജിത്ത്, ഷിബു നെടിയിരിപ്പിൽ, പ്രിയൻ കാഞ്ഞിരപ്പറമ്പിൽ, എൻ.കെ.ഭീതിഹരൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.