sila

തൃശൂർ: ശ്രീ ശങ്കരംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പുതിയ കല്യാണമണ്ഡപം നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനം നടത്തി. ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി.മേനോന്റെ കുടുംബം നിർമ്മിക്കുന്ന കല്യാണമണ്ഡപത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യ ശോഭ മേനോൻ, മകനും ശോഭ ഗ്രൂപ്പ് ചെയർമാനുമായ രവി പി.എൻ.സി.മേനോൻ, മകൾ ബിന്ദു പി.എൻ.സി.മേനോൻ എന്നിവർ പങ്കെടുത്തു. ദേവസ്വം പ്രസിഡന്റ് പ്രശാന്ത് മറുവഞ്ചേരി, സെക്രട്ടറി രതീഷ് മേനോൻ എന്നിവർ പങ്കെടുത്തു.