saraswadi-vidyanihadan

കൊടകര: സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ 31-ാമത് വാർഷികം ആഘോഷിച്ചു. മാതൃസമിതി പ്രസിഡന്റ് വിജിഷ അനിൽ, വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് ടി.എസ്.മനോജ്കുമാർ എന്നിവർ ചേർന്ന് ദീപപ്രജ്ജ്വലനം നിർവഹിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ എൻ.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ചലച്ചിത്രതാരം അഞ്ജലി നായർ, ഇൻകം ടാക്‌സ് അഡീഷണൽ കമ്മിഷ്ണർ ജ്യോതിസ് മോഹൻ എന്നിവർ
വിശിഷ്ടാതിഥികളായി. വിവേകാനന്ദ ട്രസ്റ്റ് രക്ഷാധികാരികളായ ഡോ. ഡി.പ്രഭാകരൻ നായർ, ഡോ. എ.രാധാകൃഷ്ണൻ, വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി.സേതുമാധവൻ, എക്‌സിക്യുട്ടിവ് ഡയറക്ടർ രമ കൃഷ്ണൻകുട്ടി, വിദ്യാലയ സമിതി പ്രസിഡന്റ് സ്മിത പി.നായർ എന്നിവർ സന്നിഹിതരായി.