ollur-arrest-islam

തൃശൂർ: ഇരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഇരവിമംഗലം മച്ചിങ്ങൽ ക്ഷേത്രം, ഇളം തുരുത്തി കൊട്ടേക്കാട്ട് പറമ്പിൽ കുടുംബ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തിയ കേസിലെ പ്രതി അസം സ്വദേശി ജിഹിറുൾ ഇസ്ലാം(24) അറസ്റ്റിൽ. മച്ചിങ്ങൽ ക്ഷേത്രത്തിൽ നിന്നും രണ്ടും ഇരവിമംഗലം സുബ്രമണ്യ ഷേത്രത്തിൽ നിന്ന് ഒന്നും കൊട്ടേക്കാട്ട് പറമ്പിൽ കുടുംബ ക്ഷേത്രത്തിൽ നിന്ന് രണ്ടും വിളക്കുകളാണ് പ്രതി മോഷ്ടിച്ചതെന്ന് ഒല്ലൂർ പൊലീസ് പറഞ്ഞു. കൊട്ടേക്കാട്ട് ക്ഷേത്രത്തിൽ നിന്ന് പണവും മോഷ്ടിച്ചിരുന്നു. സെപ്തംബർ മൂന്നിനായിരുന്നു സംഭവം. പ്രതിയെ ഒല്ലൂർ എ.സി.പി സുധീരന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ഫർഷാദ്, പ്രിൻസിപ്പൽ എസ്.ഐമാരായ ജീസ് മാത്യു, ക്ലിന്റ് മാത്യു, സീനിയർ സി.പി.ഒ പി.വി.ശ്രീകാന്ത്, സി.പി.ഒമാരായ അഭിഷ് ആന്റണി, ആൽബിൻ ജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.