photo
1

തൃശൂർ: ലീഡർ കെ. കരുണാകരനെ മാറ്റി നിറുത്തി കേരള രാഷ്ട്രീയ ചരിത്രം പൂർണമാക്കാനാവില്ലെന്ന് മുൻ നിയമസഭ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സിയിൽ നടന്ന ലീഡർ കെ. കരുണാകരൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് വി. കെ ശ്രീകണ്ഠൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ടി.എൻ പ്രതാപൻ, ടി.യു.രാധാകൃഷ്ണൻ, ഒ.അബ്ദുറഹ്മാൻകുട്ടി, പി.എ.മാധവൻ, അഡ്വ.ജോസഫ് ടാജറ്റ്, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ജോസഫ് ചാലിശ്ശേരി,എം.കെ.അബ്ദുൾ സലാം, ഐ.പി പോൾ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, എ. പ്രസാദ്, ജോൺ ഡാനിയേൽ, സി.ഒ. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.