 
മുളങ്കുന്നത്തുകാവ്: ഗവൺമെന്റ് മെഡിക്കൽ കോളജിൽ നേരത്തെ ഉദ്ഘാടനം കഴിഞ്ഞ പുതിയ ഗസ്റ്റ്ഹൗസ് അതിഥികൾക്കായി തുറന്നു. മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗസ്റ്റ്ഹൗസിൽ 11 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. എയർകണ്ടീഷൻഡ് ലക്ഷ്വറി റൂമോടെയാണ് ഗസ്റ്റ്ഹൗസ്. മെഡിക്കൽ കേളേജ് സന്ദർശിക്കുന്ന എക്‌സാമിനർമാർക്കും ഉദ്യോഗസ്ഥർക്കും മിതമായ നിരക്കിൽ റൂം ഉപയോഗിക്കാനാകും. പ്രിൻസിപ്പൽ ഡോ. അശോകൻ എൻ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബി.സനൽ കുമാർ, സൂപ്രണ്ട് ഇൻ ചാർജ് എം.രാധിക, അക്കൗണ്ട്‌സ് ഓഫീസർ ബെന്നി എന്നിവർ പങ്കെടുത്തു.