jaya

തൃശൂർ: റവന്യൂ ജില്ലാ കലോത്സവത്തിൽ തൃശൂർ ഈസ്റ്റ്, വെസ്റ്റ്, ചേർപ്പ് ഉപജില്ലയിൽ നിന്നും വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് പ്രശസ്ത കാരിക്കേച്ചറിസ്റ്റും സിനി ആർട്ടിസ്റ്റുമായ ജയരാജ് വാര്യർ മോട്ടിവേഷൻ ക്ലാസെടുത്തു. മത്സരത്തെ ഉത്സവമാക്കിയ തൃശൂർകാരാണ് നമ്മളെന്നും ആത്മവിശ്വാസത്തോടെ മത്സരത്തിൽ പങ്കെടുക്കണമെന്നും ജയരാജ് വാര്യർ പറഞ്ഞു.

തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ.അജിതകുമാരി അദ്ധ്യക്ഷയായി. തൃശൂർ വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ബിജു, ഫോറം പ്രതിനിധി മനോജ്, ബിന്ദു എന്നിവർ പ്രസംഗിച്ചു. കുട്ടികൾ കലാനുഭവങ്ങൾ പങ്കുവച്ചു.