presss

തൃശൂർ: ക്രിസ്മസ് ഐക്യത്തിന്റെ സന്ദേശമാണെന്നും കുടുംബത്തിലും സമൂഹത്തിലും ഒരുമയുണ്ടാകുമ്പോഴാണ് സമാധാനം പുലരുന്നതെന്നും ഡോ. പോൾ പൂവത്തിങ്കൽ. സംഗീതത്തിലെന്നപോലെ സമൂഹത്തിലും സ്വരച്ചേർച്ചയുണ്ടാകണം. തൃശൂർ പ്രസ് ക്ലബിന്റെ ക്രിസ്മസ് ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നടി ശ്രാവണ, ആയുർ ജാക്ക് ഫാം ഉടമ വർഗീസ് തരകൻ എന്നിവർക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. പ്രസ് ക്ലബ് പാട്ട് ക്ലബിന്റെ നേതൃത്വത്തിൽ സംഗീതവിരുന്നുമൊരുക്കി. ആയുർജാക്ക് ഫാമിൽനിന്നുള്ള പ്ലാവിൻതൈകളും മാദ്ധ്യമപ്രവർത്തകർക്കു വിതരണം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി.ബാബു, സെക്രട്ടറി രഞ്ജിത് ബാലൻ എന്നിവർ പ്രസംഗിച്ചു.