bike

മാള : പുത്തൻചിറ മങ്കിടിയിൽ നിന്നും ഇരുചക്രവാഹനം മോഷ്ടിച്ച യുവാവ് മാള പൊലീസിന്റെ പിടിയിൽ. മങ്കിടിയിലെ കുര്യാപ്പിള്ളി അഗസ്റ്റിൻ ജോസഫാണ് (19) പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. സബ് ഇൻസ്‌പെക്ടർമാരായ സി.കെ.സുരേഷ്, മുഹമ്മദ് ബാഷി, സുൽഫിക്കർ സമദ്, ജസ്റ്റിൻ എന്നിവരും സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷറഫുദ്ദീനും ഹോം ഗാർഡ് വിനോദും അടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത് .