മാള: പൂപ്പത്തി എസ്.എൻ.ഡി.പി ശാഖാ ഗുരുദേവ പ്രതിഷ്ഠാപന ദിനാഘോഷം നാളെ രാവിലെ 9 മുതൽ ശാഖാ അങ്കണത്തിൽ നടക്കും. 11.30ന് ആരംഭിക്കുന്ന പൊതുയോഗം യോഗം ഡയറക്ടർ സി.കെ. യുധി മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് എം.കെ. കൃഷ്ണദാസ് അദ്ധ്യക്ഷനാകും. സംസ്ഥാന യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് രജീഷ് മാരിക്കൽ, വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബാലകൃഷ്ണൻ ചെമ്മാലിൽ, അനിഷ ബിജീഷ്, എം.കെ. പ്രകാശൻ എന്നിവരെ ആദരിക്കും. ശാഖാ സെക്രട്ടറി പി.പി. രാജൻ, കെ.കെ. സത്യപ്രകാശൻ, ടി.ആർ. ഉണ്ണിക്കൃഷ്ണൻ, ഓമന ഗോപാലകൃഷ്ണൻ, എം.വി. ലാലു, പി.എം. രാധാകൃഷ്ണ എന്നിവർ പ്രസംഗിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.