 
തൃപ്രയാർ: സെന്റ് ജൂഡ് ദേവാലയത്തിലെ ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ചുള്ള ബോൺ നത്താലെ കരോൾ ഇടവക വികാരി ഫാ. പോൾ കള്ളിക്കാടൻ ഉദ്ഘാടനം ചെയ്തു. 100ലധികം പാപ്പമാർ, പരമ്പരാഗത വേഷധാരികൾ, രാജാക്കൻമാർ, മാലാഖമാർ, നിശ്ചലദ്യശ്യങ്ങൾ, സാന്റ വേഷധാരികളുടെ ചടുല നൃത്തങ്ങൾ കരോളിന് മാറ്റുകൂട്ടി. കൈക്കാരൻമാരായ ഷൈജൻ, സോബി, കൺവീനർമാരായ ആൻലി റോബിൻസൺ, സാവിയോ, ഡിക്‌സൺ, കേന്ദ്രസമിതി കൺവീനർ സി.ജെ. റോബിൻ, സ്‌റ്റെഫി സോണി എന്നിവർ നേതൃത്വം നൽകി.