തൃശൂർ: വികൽപ് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ ഹിന്ദി സാഹിത്യ സമ്മേളനം 27, 28 തീയതികളിൽ തൃശൂർ കിലയിൽ നടക്കും. 27 ന് രാവിലെ പത്തിന് എഴുത്തുകാരി മധു കാങ്കരിയ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ സന്തോഷ് ചൗബേ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ.ഉപൂൽ രഞ്ജിത് (ശ്രീലങ്ക), ഡോ.സന്തോഷ് കുമാരി അറോറ (അർമേനിയ) എന്നീ വിദേശ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 150 പ്രതിനിധികൾ പങ്കെടുക്കും. ഹിന്ദി എഴുത്തുകാരായ പ്രൊഫ.പ്രഭാശങ്കർ നേമി (കർണ്ണാടകം), പ്രൊഫ.ശശി മുദിരാജ് (തെലങ്കാന), പ്രൊഫ.വൈ ശിവരാമി റെഡ്ഡി (ആന്ധ്രപ്രദേശ്), ഡോ.എം.ഗോവിന്ദരാജൻ (തമിഴ്‌നാട്), ഡോ.ജെ.സുരേന്ദ്രൻ (പോണ്ടിച്ചേരി), ഡോ.വൈശാലി മണ്ഡരേക്കർ (ഗോവ), ഡോ.ജെ.ബാബു (കേരളം) എന്നിവരെ ആദരിക്കും. പോണ്ടിച്ചേരിയിലെ പ്രൊഫ.പത്മപ്രിയ ഏർപ്പെടുത്തിയ മൂന്ന് പുരസ്‌കാരങ്ങൾ ഡോ.ആർസു (കേരളം), ഡോ.രാജലക്ഷ്മി കൃഷ്ണൻ (തമിഴ്‌നാട്), ഡോ.കെ.ജി.പ്രഭാകരൻ (കേരളം) എന്നിവർക്ക് നൽകും.