
തൃശൂർ: സ്വിഗ്ഗി ഓൺലൈൻ ഭക്ഷ്യ വിതരണ രംഗത്തെ തൊഴിൽ സമരം ഒത്തുതീർപ്പാക്കൻ തൊഴിലാളി സംഘടനകളുമായി നടന്ന ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ വിഷയം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരും തൊഴിൽ മന്ത്രിയും ഇടപെടണമെന്ന് എ.ഐ.ടി.യു.സി ജില്ലാ എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.
തൊഴിൽ സംരക്ഷണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്തുക, ഡെലിവറി ചാർജ് വെട്ടിച്ചുരുക്കിയത് പിൻവലിക്കുക, ശമ്പളം പരിഷ്‌കരിക്കുക, ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ.സുധീഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.