kali

തിരുവില്വാമല: തിങ്ങി നിറയുന്ന പുരുഷാരത്തെ സാക്ഷിയാക്കി പാമ്പാടി നിള തീരത്തെ ഐവർമഠം ശ്മശാനത്തിലെ ചുടലഭദ്രകാളിയുടെ കളിയാട്ടം ഇന്ന് രാത്രിയിൽ നടക്കും. വൈകിട്ട് ആറിന് തുടങ്ങുന്ന കളിയാട്ടം ചടങ്ങുകൾ പുലർച്ചെ വരെ നീളും. കേരള ഫോക്ലോർ അക്കാഡമിയും തിരുവില്വാമല ഐവർമഠം പൈതൃക സംസ്‌കാര സംരക്ഷണസമിതിയും ചേർന്നാണ് ശ്മശാനഭൂമിയിൽ കളിയാട്ടം അവതരിപ്പിക്കുന്നത്. വൈകിട്ട് ആറിന് കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനംചെയ്യും. കണ്ണൂർ ഇരട്ടി സ്വദേശി അനീഷ് പെരുമലയനും സംഘവുമാണ് കളിയാട്ടം അവതരിപ്പിക്കുന്നത്. ചുടലഭദ്രകാളി തെയ്യവും പൊട്ടൻ തെയ്യവും വിഷ്ണുമൂർത്തി തെയ്യവും അവതരിപ്പിക്കുന്നുന്നത്. കളിയാട്ടം ഉത്തരകേരളത്തിന് പുറത്ത് പൂർണ അനുഷ്ഠാനങ്ങളോടെ നടക്കുന്നത് പാമ്പാടി ഐവർമഠത്തിൽ ആണെന്ന പ്രത്യേകതയും ഉണ്ട്.