nikhil

തൃശൂർ: കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂർ വെള്ളാഞ്ചിറ തച്ചംപിള്ളി വീട്ടിൽ നിഖിലിനെ (ഇല നിഖിൽ 36) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രിലിൽ ഒരു വർഷത്തേയ്ക്ക് ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട നിഖിൽ ഉത്തരവ് ലംഘിച്ച് കൊരട്ടി കുന്നപ്പിള്ളി ദേവരാജഗിരി അമ്പലപരിസരത്തെത്തിയതായിരുന്നു. പൊലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. വധശ്രമം, വ്യാജമദ്യ വിൽപ്പന, ചന്ദനക്കടത്ത്, കഞ്ചാവ് വിൽപ്പന തുടങ്ങി 14 ഓളം കേസുകളിൽ പ്രതിയാണ്. കൊരട്ടി പൊലീസ് ഇൻസ്‌പെക്ടർ അമൃതരംഗൻ, സബ് ഇൻസ്‌പെക്ടർമാരായ എം.ജെ.സജിൻ, റെജി മോൻ, സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ വി.ആർ.രഞ്ജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.