 
തൃപ്രയാർ: നാട്ടിക പഞ്ചായത്തിൽ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് അധികാരത്തിൽ തുടരുന്നത് സി.പി.എം -ബി.ജെ.പി ബന്ധം അംഗീകരിക്കുന്നതിന്റെ പരസ്യമായ തെളിവാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനുള്ള സ്ഥാനം സി.പിഎം അംഗീകരിക്കണം, അതല്ല ബി.ജെ.പി പിന്തുണ സ്വീകരിക്കുകയാണെങ്കിൽ അത് പരസ്യമായി പറയാൻ ആർജവം കാണിക്കണമെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ പി. വിനുവിനുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ. യു.ഡി.എഫ് നാട്ടിക പഞ്ചായത്ത് ചെയർമാൻ പി.എം. സിദ്ദിഖ് അദ്ധ്യക്ഷനായി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ജോസ് വള്ളൂർ, കെ.എ. ഹാറൂൺ റഷീദ്, അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ. വിജയൻ, കെ. ദിലീപ് കുമാർ, പി.ഐ. ഷൗക്കത്തലി, സി.എം. നൗഷാദ്, സുനിൽ ലാലൂർ എന്നിവർ സംസാരിച്ചു.