elephant
അതിരപ്പിള്ളി തൊട്ടടുത്ത് റോഡിലിറങ്ങിയ കാട്ടാന ഏഴാറ്റുമുഖം ഗണപതിയെ വിരൽ ചൂണ്ടി തിരിച്ചു വിടുന്ന പൊലീസുകാരൻ മുഹമ്മദ്

വീഡിയോ വൈറൽ


ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാനയെ വിരൽ ചൂണ്ടി തിരിച്ചു വിടുന്ന പൊലീസുകാരൻ ഉദ്യോഗസ്ഥൻ മുഹമ്മദിന്റെ വീഡിയോ വൈറലാകുന്നു. ഇദ്ദേഹത്തിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും കൂടുതൽ പേർ രംഗത്തെത്തി. കഴിഞ്ഞ ദിവസം അതിരപ്പിള്ളി പൊലീസ് സ്റ്റേഷന്റെ അടുത്ത് പറമ്പിലെത്തിയ ഏഴാറ്റുമുഖം ഗണപതിയെന്ന് ആനപ്രേമികൾ വിശേഷിപ്പിക്കുന്ന കൊമ്പന്റെ മുന്നിലാണ് വെറ്റിലപ്പാറ സ്റ്റേഷനിലെ സി.പി.ഒ മുഹമ്മദ് സധൈര്യം നിന്ന്്് അഭ്യാസ മുറകൾ പുറത്തെടുത്തത്. ഏറെ നേരം പറമ്പിന്റെ ഓരത്ത് ആന നിലയുറപ്പിച്ചപ്പോൾ റോഡിൽ വാഹന ഗതാഗതം നിലച്ചിരുന്നു. പിന്നീട് ആന റോഡിലേയ്ക്ക് ഇറങ്ങി നടക്കാൻ തയ്യാറെടുത്തപ്പോഴാണ് മുഹമ്മദ് അടുത്തേയ്ക്ക് ചെന്നത്. പൊലീസിന്റെ ചട്ടങ്ങൾക്ക് മുന്നിൽ അൽപ്പനേരം ശങ്കിച്ചു നിന്ന ഏഴാറ്റുമുഖം ഗണപതി പിന്നീട് റോഡ് മുറിച്ച്കടന്ന് എണ്ണപ്പന തോട്ടത്തിലേയ്ക്ക് പോവുകയായിരുന്നു. കാക്കിക്കാരനാണെങ്കിലും കാട്ടാനയുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത് ആശാസ്യമല്ലെന്നാണ് പരുടെയും വിലയിരുത്തൽ. സ്ഥിരമായി ഒറ്റതിരിഞ്ഞ് കാണപ്പെടുന്ന ഗണപതി ഇതുവരെയും ആളുകളെ ഉദ്രവിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്തിട്ടില്ല. തെങ്ങുകളോടും വാഴകളോടുമാണ് ഗണപതിക്ക് പഥ്യം.