sree

കൊടുങ്ങല്ലൂർ : ശൃംഗപുരത്ത് നടക്കുന്ന ശ്രീവിദ്യ യാഗഭൂമിയിൽ ലോകാരാദ്ധ്യനായ ശ്രീവിദ്യ ഉപാസകൻ ശ്രീ എം സൽസംഗം നടത്തി. ശ്രീവിദ്യാദീക്ഷ ഗുരുമുഖത്ത് തന്നെ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി കൊടുത്തു. ബാഹ്യമായ ആരാധനയേക്കാൾ അവനവന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന ആരാധനയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ യാഗ വേദിയിൽ സുപ്രസിദ്ധനായ മോഹൻജി സന്നിഹിതനാവുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ഒരു പാട്ട് തീരും മുമ്പ് ഒരു ഫ്രയിമിൽ ഭഗവതിയുടെ ചിത്രം പൂർണ്ണമായി വരയ്ക്കുകയും ചെയ്തത് കൗതുകം ഉണർത്തി. സുപ്രസിദ്ധ നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധൻ ഭഗവതി നാനേ എന്ന നൃത്തശിൽപ്പം അവതരിപ്പിച്ചു. യാഗശാലയിൽ ഏകാക്ഷര ഗണപതി ഹോമം, മഹാസാമ്രാജ്യ ലക്ഷ്മി ഹോമം, രാജമാതംഗി, വാരാഹി പൂജ എന്നിവയും നടന്നു. ഇന്ന് ഉച്ചയ്ക്ക് മഹാപൂർണാഹൂതിയോടെ യാഗം സമാപിക്കും.