 
കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കയ്പമംഗലം പഞ്ചായത്ത് ഓവറാൾ ചാമ്പ്യൻമാരായി. എടത്തിരുത്തി പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കെ. വത്സമ്മ അദ്ധ്യക്ഷയായി. ചലച്ചിത്ര സംവിധായകൻ ഷാജി അസീസ് മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഇ.എസ്. ആമി, അനയ, മുഹമ്മദ് അഷ്ഫാക്ക്, വഫ സിറാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. ചന്ദ്രബാബു, വിനീതാ മോഹൻദാസ്, നിഷ അജിതൻ, ശോഭന രവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. മധുരാജ്, ജോയിന്റ് ബി.ഡി.ഒ: ഐബി എന്നിവർ സംബന്ധിച്ചു.