photo

തൃശൂർ: ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്ക്കറെ രാജ്യസഭയിൽ പരസ്യമായി അവഹേളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പി.കെ.എസ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. കോർപ്പറേഷൻ പരിസരത്ത് ചേർന്ന പ്രതിഷേധ യോഗം പി.കെ.എസ് ജില്ലാ സെക്രട്ടറി കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി.എ. പുരുഷോത്തമൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ, പി.എ. ലജുകുട്ടൻ, സി.ഗോപദാസ് എന്നിവർ സംസാരിച്ചു. ജില്ലാ എക്‌സി.കമ്മിറ്റി അംഗങ്ങളായ പി.കെ കൃഷ്ണൻകുട്ടി , എൻ.കെ പ്രമോദ് കുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.