മാള: സി.പി.ഐ രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. സെക്രട്ടറി എം.ആർ. അപ്പുക്കുട്ടൻ പതാക ഉയർത്തി. വി.കെ. രാജൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ വി.എം. വത്സൻ, പി.എഫ്. ജോൺസൺ, എം.കെ. ബാബു, പി.കെ. അലി, പി.കെ. വിശ്വംഭരൻ എന്നിവർ പങ്കെടുത്തു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.