mt
തൃശൂർ തെക്കെമഠത്തിൽ നടന്ന പരിപാടിയിൽ മൂപ്പിൽ സ്വാമിയാരിൽ നിന്ന്ശ ങ്കരപത്മം പുരസ്കാരം എം.ടി, സ്വീകരിക്കുന്നു

തൃശൂർ: എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പരിണയം സിനിമയുടെ ഷൂട്ടിംഗ് മൂന്ന് ദിവസത്തോളം നടന്നത് തൃശൂർ തെക്കേമഠത്തിലായിരുന്നു. അക്ഷരകുലപതി എം.ടി.വാസുദേവൻ നായരുടെ തൃശൂരിലെ അവസാനത്തെ പൊതുപരിപാടി നടന്നതും തെക്കേമഠത്തിൽ തന്നെ. സാഹിത്യലോകത്തിന് എം.ടി നൽകിയ സംഭാവന പരിഗണിച്ചുള്ള തെക്കെമഠത്തിന്റെ ശങ്കരപത്മം പുരസ്‌കാരം സ്വീകരിക്കാനെത്തിയത് 2023 നവംബർ 25ന് ആയിരുന്നു. പരിണയത്തിന്റെ ഷൂട്ടിംഗ് വേളയിൽ അന്ന് എം.ടിയും ഹരിഹരനും ഇവിടെയെത്തിയിരുന്നു. നാല് ദേശീയ അവാർഡുകൾ നേടിയ ചിത്രമാണിത്. മികച്ച തിരക്കഥ, സാമൂഹ്യപ്രശ്‌നത്തെ അടിസ്ഥാനമാക്കിയുള്ള മികച്ച സിനിമ, മികച്ച സംഗീത സംവിധാനം, സിനിമാട്ടോഗ്രഫിക്കുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം എന്നിവ ലഭിച്ചു. കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരത്തെ ഓർമ്മിപ്പിച്ച് രതികഥയെ ചരിത്രകഥയാക്കി മാറ്റുന്ന ആഖ്യാനതന്ത്രമാണ് പരിണയത്തിൽ എം.ടി പ്രയോഗിച്ചത്.

തെക്കെമഠത്തിന്റെ പാരമ്പര്യം സംരക്ഷിക്കണമെന്നും ശങ്കരപത്മം പുരസ്‌കാരം തുടർന്നും നൽകണമെന്നും എം.ടി നിർദ്ദേശിച്ചിരുന്നു.


വടക്കുമ്പാട് നാരായണൻ