photo
1

തൃശൂർ: കൈനൈൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ 28,29 തീയതികളിൽ മണ്ണുത്തി വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ ദേശീയ ശ്വാന പ്രദർശനം നടത്തും. 53 വ്യത്യസ്ത ബ്രീഡുകളായ 380ഓളം ശ്വാനൻമാർ പ്രദർശനത്തിനെത്തുമെന്ന് കെനൈൻ ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു. കെനൈൻ ക്ലബ്ബ് ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡായ ഡോഗ് ഓഫ് ദി ഇയർ തെരഞ്ഞെടുപ്പിന് ഈ പ്രദർശനത്തിൽ ലഭിക്കുന്ന പോയിന്റുകൾ കൂടി കണക്കാക്കും. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. വാർത്താസമ്മേളനത്തിൽ ടി. ചന്ദ്രൻ, കെ.ടി. അഗസ്റ്റിൻ, ഡാനിഷ് ജോൺ എന്നിവർ പങ്കെടുത്തു.