 
തൃശൂർ: ചെന്നൈയും ജില്ലയിലെ അത്താണിയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രഷ്യൻ ആർട്ട് സ്റ്റുഡിയോ വിദ്യാർഥികളുടെ ചിത്രകലാ പ്രദർശനം ഇന്ന് മുതൽ 29 വരെ ലളിതകലാ അക്കാഡമിയിൽ ആരംഭിക്കും. ഉദ്ഘാടനം നാളെ രാവിലെ പത്തിന് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ചെന്നൈയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഓഫ് ലൈനായും ഓൺലൈനായും പഠിക്കുന്ന കുട്ടികളും പങ്കെടുക്കും. ചിത്രകലയിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യപദ്ധതികൾ എന്നിവയാണ് പ്രഷ്യൻ ആർട്ട് സ്റ്റുഡിയോയുടെ പ്രത്യേകത. സ്‌പെഷ്യൽ എഡ്യൂക്കേഷൻ ആവശ്യമായി വരുന്ന വിദ്യാർഥികൾക്കും മുൻതൂക്കം നൽകുന്നുണ്ടെന്ന് ആർഷ മരിയ ജോൺ, എഡ്വിൻ സീസർ എന്നിവർ പറഞ്ഞു.